ക്ഷേത്രത്തിലെ പ്രധാന ശ്രീകോവില്‍ സ്ഥാനത്താണ് ദേവി കുടികൊള്ളുന്നത്. മുന്‍കാലങ്ങളില്‍ വെള്ളി മുഖത്തോടുകൂടിയായ കലമാന്‍ കൊമ്പില്‍ മൂലസ്ഥാനത്ത് പീടത്തിലുള്ള പ്രതിഷ്ഠയായിരുന്നു. പ്രശ്നവിധിയില്‍ ഭക്തര്‍ക്ക് ദേവിയുടെ രൂപം കണ്ട് തൊഴുത് പ്രാര്‍ത്ഥിക്കാന്‍ വിഗ്രഹപ്രതിഷ്ഠ വേണം എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തച്ചുശാസ്ത്ര വിധിപ്രകാരം പഴയ ശ്രീകോവില്‍ അതേ അളവില്‍ നിര്‍മ്മിച്ച് ദേവിയെ പഞ്ചലോഹവിഗ്രഹത്തില്‍ ഷടധാരവിധിപ്രകാരം പ്രതിഷ്ടിച്ചിരിക്കുന്നു. (1997 മാര്‍ച്ച് 21) നിത്യശാന്തിക്കും മാറാരോഗങ്ങള്‍ മാറുന്നതിനും രോഗശാന്തിക്കും വേണ്ടി ആയിരക്കണക്കിന് ആളുകള്‍ ദേവിയെ ദിനംപ്രതി തൊഴുതു മടങ്ങുന്നു. പ്രത്യേകമായി ദേവിക്ക് ഒരുനേരത്തെ പൂജ നടത്താവുന്നതാണ്.
ക്ഷേത്രത്തില്‍ കര്‍ക്കിടക മാസം മാത്രം നടത്തപ്പെടുന്ന വിശേഷാല്‍ പൂജയായ ഈശ്വരസേവ (ഗണപതി ഹോമം, ഭഗവതിസേവ) 17/07/2022 മുതല്‍ 16/08/2022 വരെ (1197 കര്‍ക്കടകം 1 മുതല്‍ 31 വരെ) ഭക്തജനങ്ങള്‍ക്ക് മുന്‍കൂര്‍ പണമടച്ച് ക്ഷേത്ര കൗണ്ടര്‍ വഴി ബുക്ക് ചെയ്ത് നടത്താവുന്നതാണ്. ആയതിന്റെ ബുക്കിംഗ് ക്ഷേത്രത്തിന്റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായും ക്ഷേത്ര കൗണ്ടര്‍ വഴി നേരിട്ടും ആരംഭിച്ചിരിക്കുന്നു.
നിറപുത്തരി 2022 - 30/07/2022